പ്രമേഹ മരുന്നായ വാളൻപുളി വെള്ളം മതി

വാളൻപുളി മാത്രമല്ല പുള്ളിയുടെ ഇലയും ഏറെ നല്ലതാണ്. പുളിയില പേര് സൂചിപ്പിക്കുന്നതുപോലെ അൽപം പുളിയുള്ള ഒന്നാണ്. ഈ ഇല തിളപ്പിച്ചു കുടിക്കുന്ന വെള്ളം പല ജീവിതശൈലി രോഗങ്ങൾക്കും പരിഹാരമാണ്. പ്രമേഹത്തിനുള്ള നല്ല ഒന്നാന്തരം മരുന്നാണ് പുളിയില . ഇതിലെ ടാനിൻ എന്ന ഘടകം ആണ് ഈ ഗുണം നൽകുന്നത്. ഇത് ഇട്ട് തിളപ്പിച്ച വെള്ളം ഗുണം നൽകും.ഒരുപിടി പുളിയില കുറച്ച് വെള്ളത്തിലിട്ട് കുറഞ്ഞ തീയിൽ നല്ലപോലെ തിളപ്പിച്ച് വാങ്ങി വെച്ച് ചെറു ചൂടോടെ ഇതു കുടിക്കാം. ഇതല്ലെങ്കിൽ തലേന്ന് രാത്രി ഒരുപിടി പുളിയില അന്ന് പോലെ കഴുകി വൃത്തിയാക്കി വെള്ളത്തിലിട്ട് വെച്ച് രാവിലെ വെറുംവയറ്റിൽ കുടിക്കാം.

പ്രമേഹത്തിന് യാതൊരു പാർശ്വഫലങ്ങളും നൽകാത്ത മരുന്നാണിത്. ശരീരത്തിന് പ്രതിരോധശേഷി നൽകുന്ന ഒന്നാണിത്. ഇതിലെ ആസ്കോർബിക് ആസിഡാണ് ഈ ഗുണം നൽകുന്നത്. വൈറ്റമിൻ സി സമ്പുഷ്ടമായ ഇത് സ്കർവി പോലുള്ള രോഗങ്ങൾക്കുള്ള നല്ലൊന്നാന്തരം പരിഹാരം കൂടിയാണ്.പുളിയിലയിട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിക്കുന്നത് ചർമപ്രശ്നങ്ങക്കുള്ള നല്ല പരിഹാരം കൂടിയാണ്. പ്രത്യേകിച്ചും തൊലിപ്പുറത്തുണ്ടാകുന്ന രോഗങ്ങൾക്ക്. പുളിയിലയുടെ നീരെടുത്ത് മുറിവിൽ പുരട്ടിയാൽ മുറിവ് പെട്ടെന്ന് ഉണങ്ങും. ഇതിനെ ആൻറിസെപ്റ്റിക് ഗുണങ്ങൾ ഉള്ളതാണ് കാരണം. ഇത് മറ്റ് അണുബാധകൾ തടയാനും നല്ലതാണ്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.