കിടക്കും മുൻപ് ഒരു ഏത്തപ്പഴം ഭാര്യക്ക് കൊടുത്താൽ

ഭാര്യക്ക് ഗ്യാസിന് പ്രശ്നം കൊണ്ട് എന്ന് പറഞ്ഞ് രാത്രിയിൽ ഹോസ്പിറ്റലിലേക്ക് ഓടുന്ന ഭർത്താക്കന്മാർ ഇനിമുതൽ ഒരിക്കലും ഏത്തപ്പഴവുമായി വീട്ടിലേക്ക് പോകുന്നത് നല്ലതായിരിക്കും. മലയാളികളുടെ തീൻ മേശയിൽ പ്രത്യേകമായി എത്തുന്ന ഭക്ഷണവസ്തുക്കളിൽ പ്രധാനപ്പെട്ട സ്ഥാനമുള്ള ഒന്നാണ് ഏത്തപ്പഴം. കേരള ബനാന എന്നറിയപ്പെടുന്ന നമ്മുടെ നേന്ത്രപ്പഴം ആറു മാസത്തിൽ കൂടുതൽ ഉള്ള കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ ആരോഗ്യപരമായ ഗുണങ്ങളേറെ നൽകുന്നവയാണ്. പ്രമേഹ രോഗികൾക്ക് ഉൾപ്പെടെ എല്ലാവർക്കും നല്ലതാണ് അധികം പഴുക്കാത്ത പഴം കറിവെച്ചോ പുഴുങ്ങിയോ കഴിക്കുന്നത്.

ഇതിൽ റെസിസ്റ്റൻസ് സ്റ്റാർച്ച്ൻറെ രൂപത്തിലാണ് കാർബോഹൈഡ്രേറ്റുകൾ അടങ്ങിയിട്ടുള്ളത് ഇതുകൊണ്ടുതന്നെ പ്രമേഹരോഗത്തിന് ഭീക്ഷണി അല്ല. അധികം പഴുക്കാത്ത പഴത്തിന് ദഹനം ചെറുകുടലിലും വൻകുടലിലും നടക്കുന്നു അതുകൊണ്ടുതന്നെ മധുരം പതുക്കെ രക്തത്തിലേക്ക് കടക്കുകയുള്ളൂ. ഇതാണ് ഇതിൻറെ ഗ്ലൈസമിക് ഇൻഡക്സ് കുറവാണെന്ന് പറയുന്നതിലെ കാരണവും. ഇതിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരത്തിന് ആവശ്യമുള്ള പത്തിലൊന്നു ഫൈബർ ഇതിൽ നിന്ന് ലഭിക്കും. ഇതുകൊണ്ടുതന്നെ ദഹനത്തിനും നല്ല ശോധനക്കും ഏറെ നല്ലതാണ്.

രാവിലെ ഒരു പച്ച ഏത്തയ്ക്ക കഷ്ണങ്ങളാക്കി നുറുക്കിയതും ചെറുപയർ പുഴുങ്ങിയതും അൽപം കടുക് വറുത്തിട്ട് കഴിച്ചുനോക്കൂ. ഏറ്റവും പോഷണം അടങ്ങിയ പ്രാതൽ ആണ് ഇതെന്നു പറയാം. ശരീരത്തിന് ആവശ്യമായ കൊഴുപ്പും കാർബൺ ഹൈഡ്രേറ്റും പ്രോട്ടീനും എല്ലാം ഇതിലടങ്ങിയിട്ടുണ്ട്. പ്രമേഹരോഗികൾ ഉൾപ്പെടെ ആർക്കും പരീക്ഷിക്കാവുന്ന ആരോഗ്യകരമായ പ്രാതൽ ആണിത്. കംപ്ലീറ്റ് ബ്രേക്ക്ഫാസ്റ്റ് എന്ന് പറയാം. കുട്ടികൾക്കും മുതിർന്നവർക്കും പ്രായമായവർക്കും നല്ലതാണ്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.