ഈന്തപ്പഴം 21 ദിവസം തുടർച്ചയായി കഴിച്ചാൽ.

നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന പ്രകൃതിയുടെ പവിത്രമായ നിധിയാണ് ഈന്തപ്പഴം. രാവിലെ വെറുംവയറ്റിൽ ഈന്തപ്പഴം കഴിച്ചു നിങ്ങളുടെ ഒരു ദിവസം ആരംഭിക്കുന്നത് വളരെ നല്ലതാണ് ലോകം മുഴുവൻ ആയി ഏകദേശം 600 തരത്തിലുള്ള ഈന്തപ്പഴങ്ങൾ ഉണ്ട്. അറബ് രാജ്യങ്ങളിലും മുസ്ലിം സമുദായത്തിന് ഇടയിലും വളരെ പ്രാധാന്യമർഹിക്കുന്ന ഒരു പഴമാണ് ഈന്തപ്പഴം. ഖുർആനിൽ പലഭാഗങ്ങളിലും ഈന്തപ്പഴത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്.

ഈന്തപ്പഴത്തിൽ ധാരാളം മിനറൽസും, നാരുകളും, ആൻറിഓക്സിഡും , കാൽസ്യം , പൊട്ടാസ്യം , മഗ്നീഷ്യം, കോപ്പർ , മാംഗനീസ് , അയൺ , പ്രോട്ടീൻ , ബി വിറ്റാമിനുകൾ ആയ റൈബോഫ്ലേവിൻ, നിയാസിനും , തയാമിൻ ഉം , പിന്നെ വിറ്റാമിൻ സി യും , അടങ്ങിയിട്ടുണ്ട്. പഴങ്ങളിൽ തന്നെ ഏറ്റവും മധുരമുള്ള പഴം അന്നജത്തിൽ സമ്പുഷ്ടവും ഫാറ്റ് കുറഞ്ഞതുമാണ്. നാരുകൾ ധാരാളമുള്ള ഈന്തപ്പഴം മലബന്ധം അകറ്റാൻ ഉത്തമമാണ്. ഒരു രാത്രി വെള്ളത്തിൽ കുതിർത്തുവച്ച കഴിച്ചാൽ ഗുണ ഇരട്ടിക്കും. നല്ല ശോധനക്കും ദഹനപ്രക്രിയ സാധാരണ രീതിയിൽ ആകാനും ഈന്തപ്പഴം സഹായിക്കും.

മാത്രമല്ല പാലിനൊപ്പം അത്താഴശേഷം ഈന്തപ്പഴം കഴിക്കുന്നത് ദഹന സംബന്ധമായ എല്ലാ പ്രശ്നങ്ങളും പരിഹരിക്കും. മല വിസർജനത്തിന് ബുദ്ധിമുട്ടുള്ള ആളുകൾ ഈന്തപ്പഴം കഴിക്കുന്നത് വളരെയധികം ഉത്തമമാണ്. രാവിലെ ഒഴിഞ്ഞ വയറ്റിൽ മൂന്നോ അഞ്ചോ ഈന്തപ്പഴം കഴിക്കുന്നത് ആമാശയത്തിൽ പറ്റി നിൽക്കുന്ന അഴുക്ക് നീക്കം ചെയ്യുകയും നിങ്ങളുടെ വയറു വൃത്തിയാക്കുകയും ചെയ്യും ഇരുമ്പിന്റെ സമ്പത്തായ ഉറവിടമാണ് ഈത്തപ്പഴം. വിളർച്ച തടയുന്നതിനും ശരീരത്തിൽ രക്തയോട്ടം നിയന്ത്രിക്കുന്നതിനും ഇരുമ്പ് പ്രധാനമാണ് ആണ്. ശരീരത്തിൽ ഉടനീളം രക്തത്തിൻറെ യും ഓക്സിജൻ എൻറെയും നല്ല പ്രവാഹം നിങ്ങളെ കൂടുതൽ സജീവവും ഊർജസ്വലവും ആക്കുന്നു.അതിനായി 21 ദിവസം രാവിലെ മൂന്ന് ഈന്തപ്പഴം കഴിക്കണം.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.