വെറും വയറ്റിൽ മഞ്ഞളിൽ നാരങ്ങനീര് ചേർത്ത്.

ആരോഗ്യത്തിന് വില്ലനാകുന്ന പല അവസ്ഥകളെയും പരിഹരിക്കുന്നതിന് പാർശ്വഫലങ്ങൾക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്ന ഒന്നാണ് മഞ്ഞൾ. ആയുസ്സ് കൂട്ടുന്ന കാര്യത്തിന് വരെ മഞ്ഞൾ സഹായിക്കുന്നുണ്ട് എന്നുള്ളതാണ് സത്യം. ഒരു തുള്ളി വെള്ളം പോലും ചേർക്കാതെ ഒരു നുള്ള് മഞ്ഞൾ പൊടിയിൽ അരമുറി നാരങ്ങനീരും മറ്റ് ഒന്ന് രണ്ടു കൂട്ടും നന്നായി മിക്സ് ചെയ്ത് കഴിച്ചാൽ കിട്ടുന്ന ഗുണം ചില്ലറയൊന്നുമല്ല.

ഒരു നുള്ള് മഞ്ഞൾ പൊടി അര മുറി നാരങ്ങനീര് ഒരു നുള്ള് കുരുമുളകുപൊടി അൽപം തേൻ ഒരു നുള്ള് കറുവപ്പട്ട പൊടിച്ചത് എന്നിവയാണ് ഈ മിശ്രിതം ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ. നാരങ്ങനീര് ,കുരുമുളകുപൊടി, തേൻ, മഞ്ഞൾപൊടി, കറുവപ്പട്ട പൊടിച്ചത്, എന്നിവയെല്ലാം കൂടി നല്ലത് പോലെ മിക്സ് ചെയ്യുക. ഇത് രാവിലെ വെറുംവയറ്റിൽ കുടിക്കുന്നത് ആണ് ഏറ്റവും ഉത്തമം. മഞ്ഞൾ മുകളിൽ പാറി കിടക്കുന്നുണ്ടെങ്കിൽ അതിനെ ഇല്ലാതാക്കാൻ തുടർച്ചയായി ഇളക്കി കൊണ്ടിരിക്കണം ഇല്ലെങ്കിൽ അത് വായിൽ നല്ലതുപോലെ പോലെ മഞ്ഞളിൻറെ ചുവ ഉണ്ടാക്കുന്നതിന് കാരണമാകും.

അമിതവണ്ണം എന്ന പ്രതിസന്ധിക്ക് പരിഹാരം കാണാൻ ഇത് സഹായിക്കും. ഇത് ശരീരത്തിലെ ടോക്സിന് പുറന്തള്ളുന്നതിനും സഹായിക്കും. ആൻറി ഓക്സിഡ് എൻറെ കലവറയാണ് നാരങ്ങയും മഞ്ഞളും ഇത് എല്ലാവിധത്തിലുള്ള ചർമ്മരോഗങ്ങളെ യും തടയുന്നു. മഞ്ഞളിലെ കുർകുമിൻ ആണ് ഇതിന് സഹായിക്കുന്നത്. ക്യാൻസർ എന്ന വില്ലനെ പരിഹരിക്കുന്നതിന് സഹായിക്കുന്നതാണ് മഞ്ഞളും നാരങ്ങാനീരും അതുകൊണ്ടുതന്നെ ഈ പാനീയം ആയുസ്സിന്റെ കലവറയാണ് എന്ന കാര്യത്തിൽ സംശയം വേണ്ട.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.