October 7, 2022

ഇനി ഫേഷ്യൽ ചെയ്യാനായി ബ്യൂട്ടിപാർലറിൽ പോകേണ്ട ആവശ്യമില്ല… ഇനി ഉഗ്രൻ റിസൾട്ട് കിട്ടുന്ന ഫേഷ്യൽ വീട്ടിൽ ചെയ്തെടുക്കാം…

സ്വന്തം മുഖം ക്ലീൻ ആയി ഇരിക്കാൻ ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. അങ്ങനെ മുഖം ക്ലീൻ ചെയ്യുന്നതിനുവേണ്ടി ബ്യൂട്ടിപാർലറിൽ പോയി പണം മുടക്കി മുഖത്ത് ഫേഷ്യൽ ചെയ്യുന്നവർ ഒരുപാട് പേരുണ്ട്. എന്നാൽ ബ്യൂട്ടിപാർലറിൽ പോകാതെ വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരുപാട് ഫേഷ്യലുകൾ ഉണ്ട്. അങ്ങനെ വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്തെടുക്കാവുന്ന ഒരു ഫേഷ്യൽ നേ കുറിച്ചാണ് നമ്മൾ ഇന്നിവിടെ പരിചയപ്പെടാൻ പോകുന്നത്. ഈ ഫേഷ്യൽ നിങ്ങൾ ഒരിക്കൽ ചെയ്തുനോക്കിയാൽ ഇതിൻറെ റിസൾട്ട് നിങ്ങൾ കാണുമ്പോൾ പിന്നെ ബ്യൂട്ടിപാർലറിൽ പോയി ഫേഷ്യൽ ചെയ്യുന്നത് നിങ്ങൾ നിർത്തും എന്നുള്ളത് ഉറപ്പാണ്.

നമുക്ക് എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഫേഷ്യൽ ചെയ്യുന്നതിനുമുൻപ് നമുക്ക് ആദ്യം നമ്മുടെ മുഖം ക്ലീൻ ചെയ്യേണ്ടതുണ്ട്. അപ്പോൾ അതിനു വേണ്ടി നമുക്ക് ഒരു ബൗളിൽ ഒരു ടീസ്പൂൺ കാപ്പിപ്പൊടി എടുക്കാം. ഈ കാപ്പിപ്പൊടി യിലേക്ക് ഒരു ടീ സ്പൂൺ റോസ് വാട്ടർ ചേർത്തുകൊടുക്കാം. അതിനുശേഷം ഇത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം. എന്നിട്ട് ഇത് നമ്മുടെ മുഖത്ത് നല്ലപോലെ മസാജ് ചെയ്ത് കൊടുക്കണം. ഇത് ഒരു മൂന്നു മിനിറ്റ് നേരത്തേക്ക് ഇങ്ങനെ മസാജ് ചെയ്തു കൊടുക്കണം. ഇങ്ങനെ മസാജ് ചെയ്യുമ്പോൾ നമ്മുടെ മുഖത്തുള്ള ചെളിയും അതു പോലുള്ള സംഭവങ്ങൾ എല്ലാം നല്ലതുപോലെ ഇളകി വരും.

ഇങ്ങനെ മസാജ് ചെയ്തതിനുശേഷം ഒരു ടിഷ്യു പേപ്പർ ഒരു തുണി ഉപയോഗിച്ചു തുടച്ചെടുക്കുക. ഇനി നമുക്ക് ഉണ്ടാക്കേണ്ടത് ഒരു സ്ക്രബ് ആണ്. ഇത് എങ്ങനെയാണ് ഉണ്ടാക്കേണ്ടത് എന്ന് നോക്കാം. ഇത് തയ്യാറാക്കാനായി ആദ്യം ഒരു ബൗൾ എടുക്കാം. അതിലേക്ക് ഒരു ടീസ്പൂൺ കോഫി പൗഡർ ചേർത്ത് കൊടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കുക. അതിലേക്ക് ഒരു അരമുറി നാരങ്ങയുടെ നീര് കൂടി ചേർത്ത് കൊടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ തേൻ കൂടി ചേർത്ത് കൊടുക്കുക. അതിനു ശേഷം നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. അതിനുശേഷം ഇത് മുഖത്ത് നന്നായി മസാജ് ചെയ്തു കൊടുക്കുക.

ഇങ്ങനെ സ്ക്രബ് ചെയ്യുമ്പോൾ നമ്മുടെ മുഖത്തുള്ള പാടുകളും മറ്റും മറ്റും പോയി കിട്ടുന്നതാണ്. നല്ലതുപോലെ ഒരു മൂന്നു മിനിറ്റ് നേരം ഇങ്ങനെ നന്നായി സ്ക്രബ് ചെയ്തു കൊടുക്കണം. ഇത് നല്ലൊരു ടിപ്സ് ആണ്. യാതൊരു സൈഡ് എഫക്ട് ഇതിലില്ല. വീട്ടിൽ തയ്യാറാക്കാൻ പറ്റുന്ന ഗുണങ്ങൾ അടങ്ങിയ ഒരു ടിപ്സ് ആണ്. ഇനി ഫേഷ്യൽ ചെയ്യാനായി ബ്യൂട്ടിപാർലറിൽ പോകേണ്ട ആവശ്യം വരുന്നില്ല. അപ്പോൾ എല്ലാവരും ഇതൊന്ന് ട്രൈ ചെയ്തു നോക്കുക.