October 7, 2022

ആരോഗ്യപരമായ രീതിയിൽ വണ്ണം വയ്ക്കാനും നിറം വർദ്ധിപ്പിക്കാനുള്ള ഒരു നാച്ചുറൽ ഹെൽത്തീ ടിപ്സ്… കവിളുകൾ ഇനി ചുവന്നു തുടുക്കും…

കുറച്ച് ദിവസങ്ങളായി കുറേപേർ ആവശ്യപ്പെടുന്ന ഒരു കാര്യമാണ് ആരോഗ്യപരമായി രീതിയിൽ തടി കൂടുന്നതിന് കവിൾ ഉണ്ടാകുന്നതിന് സഹായിക്കുന്ന ഒരു മാർഗ്ഗം പരിചയപ്പെടുത്തണം എന്നുള്ളത്… ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത് ഒരു മാസം കൊണ്ട് മൂന്നു മുതൽ അഞ്ച് കിലോ വരെ തൂക്കം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന അതോടൊപ്പം തന്നെ കവിളുകൾ തുടുക്കാനും ശരീരത്തിന് നല്ല നിറവും ആരോഗ്യവും ലഭിക്കുവാനും സഹായിക്കുന്ന ഒരു മാർഗമാണ്. ഇത് നമുക്ക് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം… ഇത് തയ്യാറാക്കാനായി നമുക്ക് ആദ്യം ഒരു ബൗൾ എടുക്കാം.

അതിലേക്ക് നമുക്ക് ഒരു അഞ്ച് ഈന്തപ്പഴം ആവശ്യമാണ്. ഈ ബൗളിലേക്ക് 5 ഇന്തപ്പഴം ഇട്ട് കൊടുക്കുക. ഈന്തപ്പഴത്തിൽ വളരെ ഉയർന്ന അളവിൽ ആൻറി ഓക്സൈഡ് അടങ്ങിയിട്ടുണ്ട്. ഈന്തപ്പഴം നമ്മുടെ ബ്ലഡ് പ്രഷർ നിയന്ത്രിക്കുകയും എല്ലുകൾക്ക് ബലക്കുറവും എല്ല് തേയ്മാനം ഉള്ളവർക്ക് എല്ലുകളുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിനും ഒക്കെ ഇത് സഹായിക്കും.

അടുത്തതായി ഈ ബൗളിലേക്ക് 5 കശുവണ്ടിപ്പരിപ്പ് കൂടി ചേർത്ത് കൊടുക്കാം. കശുവണ്ടിയിൽ വളരെ ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ എനർജി വർദ്ധിപ്പിക്കും. വൈറ്റമിൻ സി, വൈറ്റമിൻ ബി, വൈറ്റമിൻ ബി സിക്സ് , തയാമിൻ എന്നിവയുടെ കലവറയാണ് കശുവണ്ടിപരിപ്പ്. കോപ്പർ, അയേൺ, മഗ്നീഷ്യം, പൊട്ടാസ്യം, സിംഗ്, എന്നിവ വളരെ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നു കശുവണ്ടി പരിപ്പിൽ.

ആൻറി ഓക്സിഡ് യും അമിനോ ആസിഡ് നെയും ഒരു കലവറ തന്നെയാണ് കശുവണ്ടി പരിപ്പ്. അടുത്തതായി ഇതിലേക്ക് 5 ബദാം കൂടി ചേർക്കുക. ബദാമിൽ വളരെ ഉയർന്ന അളവിൽ ആൻറി ഓക്സിഡ് ന്സ്, വൈറ്റമിൻസ്, മഗ്നീഷ്യം, ഫൈബർ, പ്രോട്ടീൻ ,ഫാറ്റ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് തടി കൂട്ടാൻ സഹായിക്കുന്ന അതിനോടൊപ്പം തന്നെ നമ്മുടെ ശരീരത്തിലെ ബ്ലഡ് ഗ്ലൂക്കോസ് ലെവൽ , ബ്ലഡ് പ്രഷർ, കൊളസ്ട്രോൾ എന്നിവയെ നിയന്ത്രിച്ച് ശരീരം ആരോഗ്യത്തോടെ ഇരിക്കുന്നതിനു സഹായിക്കുന്നു.