എന്താണ് ബ്ലോക്ക്… ഇവയുടെ ലക്ഷണങ്ങൾ എന്തെല്ലാം… ഈ ലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കരുത്…

സ്ഥിരം എല്ലാവർക്കും ഉള്ള ഒരു പ്രശ്നമാണ് ഈ ആൻജിയോഗ്രാം എന്താണ് ആൻറി പ്ലാസ്റ്റിക് എന്താണ് ബൈപ്പാസ് എന്താണ് ഇത് തമ്മിൽ എന്താണ് വ്യത്യാസം… അടുത്ത ചോദ്യം ആർക്കൊക്കെയാണ് നമ്മളെ ആൻജിയോഗ്രാം സജസ്റ്റ് ചെയ്യുന്നത്. ആൻജിയോഗ്രാം കഴിഞ്ഞു എന്നാൽ നമ്മുടെ ഉത്തരവാദിത്വം കഴിഞ്ഞു എന്നില്ല. അതിനുശേഷമാണ് നമ്മൾ കൂടുതലായി ശ്രദ്ധിക്കേണ്ടത്. പലരും എന്നോട് ചോദിക്കുന്ന ചോദ്യമാണ് ഡോക്ടർ ബ്ലോക്ക് എന്ന് പറഞ്ഞാൽ എന്താണ്… എന്താണ് അത് വരാനുള്ള സാഹചര്യങ്ങൾ… വളരെ സർവ്വസാധാരണമായി കേൾക്കുന്ന ഒരു കാര്യമാണ് 3 ബ്ലോക്ക് ഉണ്ടായിരുന്നു 5 ബ്ലോക്ക് ഉണ്ടായിരുന്നു എന്നൊക്കെ.

അല്ലെങ്കിൽ എനിക്ക് ആൻജിയോഗ്രാം കഴിഞ്ഞു ആൻജിയോപ്ലാസ്റ്റി കഴിഞ്ഞു എന്നൊക്കെ… പലർക്കും ഇതിനെക്കുറിച്ച് പല സംശയങ്ങൾ ഉണ്ടാകും. ആദ്യത്തെ ചോദ്യം എന്താണ് ബ്ലോക്ക്… അതായത് നമുക്ക് ഒരു സാധനം എത്തേണ്ട സ്ഥലത്ത് എത്തിപ്പെടാത്ത അവസ്ഥ. ഇതുപോലെ തന്നെയാണ് ശരീരത്തിൽ. അതായത് നമ്മുടെ മസിലുകളിൽ വേണ്ട രക്തങ്ങൾ എത്താത്ത അവസ്ഥ.

എങ്ങനെയാണ് ഈ ബ്ലോക്കുകൾ ഉണ്ടാകുന്നു എന്നതാണ് ആണ് അടുത്ത ചോദ്യം… അതിന് പ്രധാനമായും അഞ്ചു കാരണങ്ങൾ ആണ് ഉള്ളത്. പ്രഷർ, ഷുഗർ, കൊളസ്ട്രോൾ , സിഗരറ്റ് വലി, പിന്നെ വീട്ടിൽ ആർക്കെങ്കിലും ഇതുമായി ഉള്ള ബുദ്ധിമുട്ടുകൾ. അതായത് വീട്ടിൽ ആർക്കെങ്കിലും ബ്ലോക്ക് സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടോ എന്ന്. ബ്ലോക്ക് എന്ന് പറയുമ്പോൾ ഹാർട്ട് ലേക്ക് മാത്രമല്ല തലയിലേക്ക് കാലിലേക്ക് ആവാം കിഡ്നി ആവാം. ഇതിൽ തന്നെ നാല് അവസ്ഥകൾ നമുക്ക് കണ്ട്രോൾ ചെയ്ത് മരുന്നുകഴിച്ച് മാറ്റാൻ സാധിക്കുന്നതാണ്. അതായത് സിഗരറ്റ് വലി വേണ്ടെന്ന് വയ്ക്കാം.

പ്രഷർ ചികിത്സിക്കാം… ഷുഗർ ചികിത്സിക്കാൻ കൊളസ്ട്രോൾ ചികിത്സിക്കും… അഞ്ചാമത്തെ സാധ്യത ജനറ്റിക് ആണ്. നമുക്ക് എല്ലാവർക്കും അറിയാം നമ്മൾ റെസ്റ്റ് എടുക്കുമ്പോൾ നമ്മുടെ ഹാർട്ടിന് പണി കുറയുകയാണ് ചെയ്യുന്നത്. ഫിസിക്കൽ ആയോ മാനസികമായോ ഹാർട്ടിന് ലോഡ് കൊടുക്കുമ്പോൾ ആണ് ഹാർട്ടിന് പല കാര്യങ്ങളും നമുക്ക് മനസ്സിലായി വരുന്നത്. ഇങ്ങനെയുള്ള സമയത്ത് ഹാർട്ടിന് കൂടുതൽ ബ്ലഡ് വേണം. ഓക്സിജൻ കൂടുതൽ വേണം. അതിനു വേണ്ട പോഷകാഹാരങ്ങൾ കൂടുതൽ വേണം. വേണ്ട വ്യക്തി ബ്ലഡ് എത്താതെ ഇരിക്കുമ്പോഴാണ് നമുക്ക് പല ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നുണ്ട്.

നമുക്ക് ഹാർട്ടിന് പ്രത്യേകമായി ലോഡ് കൊടുക്കുന്ന സമയത്താണ് ഈ ബ്ലോക്കിന് കാര്യങ്ങൾ മനസ്സിലാകുന്നത്. ഇനി എന്തൊക്കെയാണ് ഈ പ്രശ്നങ്ങൾ… ഒന്നാമത്തെ നെഞ്ചുവേദന. കയറ്റം കയറുമ്പോൾ ഓടുമ്പോൾ ഒക്കെ ഒരു അസ്വസ്ഥത തോന്നുന്നു. അതാണ് കോമൺ ആയിട്ട് ഉണ്ടാകുന്ന ലക്ഷണം. രണ്ടാമത്തെ ലക്ഷണം കിതപ്പ്. കിതപ്പ് പലപ്പോഴും ബ്ലോഗിൻറെ ലക്ഷണമാകാം. മൂന്നാമത്തെ ലക്ഷം ഹാർട്ട് പമ്പിങ് ഉള്ള വീക്കമാണ്.

കാലിൽ വരുന്ന നീര് ഒക്കെ ഇതിൻറെ ലക്ഷണമാണ്. രക്തം സാധാരണ പമ്പ് ചെയ്യാതിരിക്കുകയും തടസ്സം അനുഭവപ്പെടുമ്പോഴാണ് ഹാർട്ടറ്റാക്ക് വരുന്നത്. ഹാർട്ട് അറ്റാക്ക് ബ്ലോക്കിനെ ലക്ഷണമാവാം. നിർഭാഗ്യകരമായ പെട്ടെന്നുള്ള മരണം ബ്ലോക്കിനെ ലക്ഷണമാകാം. ഇനി ബ്ലോക്ക് എങ്ങനെ നമുക്ക് കണ്ടുപിടിക്കാം… ആദ്യം നമുക്ക് ഇതിനായി അവയർനെസ് കൊടുക്കാം. ഇതിൻറെ ലക്ഷണങ്ങൾ എല്ലാം മുൻകൂട്ടി എല്ലാവർക്കും പറഞ്ഞു കൊടുക്കുക. ഈ ലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കരുത് എന്ന് പറഞ്ഞു മനസ്സിലാക്കുക.