ഭർത്താവിൻറെ മരണശേഷം ലാപ്ടോപ് തുറന്ന ഭാര്യ ഞെട്ടി; പിന്നീട് പൊട്ടിക്കരഞ്ഞു

കേവലം 9 മാസം പ്രായമായ മകളെ ലാളിച്ചു കൊതിതീരാതെ ജീവൻറെ ജീവനായ ഭാര്യയെ പ്രണയിച്ച് മതിയാകാതെയാണ് തൻറെ ഇരുപത്തിയാറാം വയസ്സിൽ ഈ സൈനികൻ ലോകത്തോട് വിടപറഞ്ഞത്. 2010 തിൽ ജോലിയുടെ ഭാഗമായി അഫ്ഗാനിസ്ഥാനിൽ പോയപ്പോഴായിരുന്നു അദ്ദേഹത്തിൻറെ മരണം. ഭർത്താവ് മരിച്ചിട്ട് വർഷങ്ങൾ പിന്നിടുമ്പോൾ അദ്ദേഹത്തിൻറെ മരണത്തെ അതിജീവിക്കാൻ തന്നെ പ്രേരിപ്പിച്ച ഒരു സംഭവത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ആ സൈനിക ഉദ്യോഗസ്ഥൻ്റെ വിധവയായ ഭാര്യ. തൻറെ ജീവിതത്തെക്കുറിച്ചും ഭർത്താവിൻറെ മരണത്തെക്കുറിച്ചും ആ മരണത്തെ താൻ അതിജീവിച്ചതിനെക്കുറിച്ചും വിശദീകരിക്കുന്നത് ഇങ്ങനെയാണ്.

അഫ്ഗാനിൽ നടന്ന ഒരു സ്ഫോടനത്തിലാണ് എനിക്ക് ഭർത്താവിനെ നഷ്ടപ്പെടുന്നത്. എല്ലാവിധ ബഹുമതികളോടും കൂടി അദ്ദേഹത്തിൻറെ സംസ്കാര ചടങ്ങുകൾ നടന്നു. അദ്ദേഹത്തിൻറെ വേർപാടിൽ വല്ലാതെ സങ്കടപ്പെട്ടു ഇരിക്കുന്ന സമയത്താണ് സഹപ്രവർത്തകരിൽ ആരോ അദ്ദേഹത്തിൻറെ ലാപ്ടോപ്പ് എനിക്ക് കൈമാറിയത്. ആ ലാപ്ടോപ് ആണ് പിന്നീട് എൻറെ ജീവിതത്തിലെ നിർണായക വഴിത്തിരിവ് ആയത്.

ആ ലാപ്ടോപ്പിലെ ഡെസ്ക്ടോപ്പിൽ എന്നെ കാത്തിരുന്ന പോലെ രണ്ട് വേർഡ്കാർഡ് ഫയലുകൾ ഉണ്ടായിരുന്നു. അഫ്ഗാനിലേക്ക് പോകുന്നതിനു മുൻപ് മരണം മുന്നിൽ കണ്ട് അദ്ദേഹം തയ്യാറാക്കിവെച്ച കത്തുകളായിരുന്നു അത്. ഒന്ന് എനിക്ക് വേണ്ടിയും മറ്റൊന്നു മകൾക്ക് വേണ്ടിയും ആയിരുന്നു. അദ്ദേഹത്തിൻറെ സംസ്കാര ശുശ്രൂഷകൾ കഴിഞ്ഞ് രണ്ടാമത്തെ ദിവസമാണ് ഞാൻ ആ കത്തുകൾ കണ്ടത്. ഭാര്യ എമയെ അഭിസംബോധന ചെയ്തു കൊണ്ട് തയ്യാറാക്കിയ കത്ത് ഇങ്ങനെയാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനും കാണുക.