പഴക്കച്ചവടക്കാരൻ്റെ ബുദ്ധിക്ക് കയ്യടിച്ച് ലോകം; വല്ലാത്ത ബുദ്ധി തന്നെ

വല്ലാത്ത ബുദ്ധി തന്നെ പഴക്കച്ചവടക്കാരൻ്റെ ടെക്നോളജി കയ്യടിച്ച് ലോകം. ദൈനംദിന ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങളെ മറികടക്കാൻ ലഘുവായ ഉപായങ്ങൾ തേടാത്ത മനുഷ്യരില്ല. എന്നാൽ പലപ്പോഴും ഇത്തരത്തിൽ തങ്ങൾക്കുവേണ്ടി തങ്ങൾ തന്നെ കണ്ടെത്തുന്ന ഉപായങ്ങളുടെ മൂല്യമോ വലിപ്പമോ ഒന്നും സാധാരണക്കാരൻ തിരിച്ചറിയാറും ഇല്ല എന്നതാണ് സത്യം. ഇവിടെ ഇതാ അങ്ങനെ ഒരു സാധാരണക്കാരൻ്റെ ഉപായത്തിന് ട്വിറ്ററിൽ അഭിനന്ദനപ്രവാഹം ലഭിച്ചു കൊണ്ടിരിക്കുകയാണ്. തെരുവിൽ കച്ചവടം നടത്തുന്ന ഒരു യുവാവാണ് താരം. കൂട്ടിരിക്കുന്ന മാതളങ്ങളെ സൈസ് അനുസരിച്ച് നാലു കുട്ടകളിലേക്ക് മാറ്റുകയാണ് അദ്ദേഹം.

ഇതിനായി സൈസ് അളർന്നു പഴങ്ങളെ വേർതിരിച്ചെടുക്കാൻ അദ്ദേഹം സ്ഥാപിച്ചിരിക്കുന്ന ഉപകരണമാണ് ശ്രദ്ധേയമാകുന്നത്. രണ്ട് ഇരുമ്പു കമ്പികൾ പരസ്പരം അകന്നിരിക്കതക്ക വിധത്തിൽ സ്റ്റാൻഡിൽ ഘടിപ്പിച്ചിരിക്കുന്നു. ഇരു കമ്പനികൾക്കും ഇടയിൽ ഉള്ള അകലം ആദ്യം ചെറുതും പിന്നീട് വലുതുമായി വരുന്ന രീതിയിലാണ്. പഴങ്ങൾ ഓരോന്നായി ഇതിലേക്ക് എടുത്തു വയ്ക്കുന്നതോടെ സൈസ് അനുസരിച്ചുള്ള ഇവ ഓരോ ഇടത്തേക്ക് പോകുന്നു ഇതാണ് യുവാവ് കണ്ടെത്തിയ ടെക്നോളജി.

സൈസ് അനുസരിച്ച് സാധനങ്ങൾ വേർതിരിച്ച് പാക്ക് ചെയ്യാൻ ലോകത്തിൽ ഇത്രയും ലളിതമായ ഒരു ഉപായം ഇല്ലെന്ന തലക്കെട്ടോടെ അർഷാദ് എന്ന ഒരാളാണ് ട്വിറ്ററിൽ ഇത് പങ്കുവച്ചത്. ഒരു പേജിലാണ് ഈ വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. എന്തായാലും ട്വിറ്ററിൽ ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. കച്ചവടക്കാരൻറെ ബുദ്ധിയെ പ്രകീർത്തിച്ച് ധാരാളമാളുകൾ കമൻറുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ അറിയുവാനായി വീഡിയോ മുഴുവനായും കാണുക.