ചർമം കണ്ടാൽ കരൾരോഗം ഉണ്ടോ എന്ന് തിരിച്ചറിയുന്നത് എങ്ങനെ?

കേരളത്തിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി വളരെ സൈലൻറ് ആയി പടർന്നു കൊണ്ടിരിക്കുന്ന ഒരു രോഗമാണ് ലിവർ സിറോസിസ് അഥവാ കരൾവീക്കം എന്ന് പറയുന്ന ഒരു അവസ്ഥ. മുൻപ് ഇത് മദ്യപാനികളിൽ മാത്രം കണ്ടുവരുന്ന ഒരു സാഹചര്യമാണ് ഉണ്ടായിരുന്നത് എന്ന് ഉണ്ടെങ്കിൽ ഇന്ന് ഇത് പലവിധ രോഗങ്ങളുടെ ഭാഗമായി കരൾ വീക്കം അഥവാ ലിവർ സിറോസിസ് വരുന്നുണ്ട്.

കേരളത്തിൽ ഇതുവരെ കണക്കാക്കിയിട്ടുള്ള കണക്കുകൾ പ്രകാരം ഒരു വർഷത്തിൽ 5000 മുതൽ 10000 വരെ രോഗികൾ കരൾ വീക്കം അഥവാ സിറോസിസ് ബാധിച്ച് കേരളത്തിൽ മരണപ്പെടുന്നുണ്ട്. ഇന്ത്യയിലാകെ കരൾ വീക്കത്തിന് മരണപ്പെടുന്നത് എഴുപതിനായിരം രോഗികളാണ് ഒരു വർഷത്തിൽ. ഈ 70000 ൽ 10000 ഈ കൊച്ചു സംസ്ഥാനമായ കേരളത്തിൽ നിന്ന് ആണ് എന്ന് പറയുമ്പോൾ കേരളത്തിൽ എത്ര വ്യാപകമായ കരൾ വീക്കത്തിന് കേന്ദ്രമാണ് എന്ന് നമ്മൾ മനസ്സിലാക്കണം.

ഏറ്റവും കൂടുതൽ കരൾവീക്കം ഉണ്ടാക്കുന്ന ഒരു അവസ്ഥ എന്ന് പറയുന്നത് മദ്യപാനം തന്നെ ആണ് നിർഭാഗ്യവശാൽ ഇന്ത്യയിൽ ഇന്ന് ഏറ്റവും കൂടുതൽ മദ്യം വിൽക്കുന്ന അല്ലെങ്കിൽ മദ്യപാനികൾ ഉള്ള ഒരു സംസ്ഥാനം എന്ന് പറയുന്നത് കേരളം തന്നെയാണ്. മദ്യപാനം മാത്രമാണോ കരൾവീക്കം ഉണ്ടാകുന്നത്? അല്ല കരളിനെ ബാധിക്കുന്ന ചില രോഗങ്ങൾ ചില ഓട്ടോ ഇമ്മ്യൂൺ ഹെപ്പറ്റൈറ്റിസ് അല്ലങ്കിൽ ഹെപ്പറ്റൈറ്റിസ്-ബി വൈറസ് .

ഇൻഫെക്ഷൻ അല്ലെങ്കിൽ കരളിന് വരുന്ന ചിലതരം മഞ്ഞപ്പിത്തങ്ങൾ തുടങ്ങിയവയെല്ലാം കരൾവീക്കം അഥവാ ലിവർ സിറോസിസിലേക്ക് കൊണ്ട് എത്തിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.