വീട്ടിലെ വെള്ളത്തിൻറെ സാന്നിധ്യം ഈ ഭാഗത്താണെങ്കിൽ വീട്ടിൽ ഐശ്വര്യവും സമ്പത്തും കുമിഞ്ഞുകൂടും…

വീട്ടിലെ വാസ്തു എന്നു പറയുന്നത് വീട്ടിലെ ഐശ്വര്യവും സമൃദ്ധിയും സമ്പത്തും സന്തോഷവും ഒക്കെ അടങ്ങുന്ന ഒരു അന്തരീക്ഷം ഉണ്ടാക്കുക എന്നുള്ളതാണ്. വീട്ടിൽ അനുകൂലമായ ഊർജ്ജ തരംഗങ്ങൾ അതായത് പോസിറ്റീവ് എനർജി നിലനിൽക്കുന്ന ഒരു അവസ്ഥ ഉണ്ടെങ്കിൽ അവിടെ സമൃദ്ധമായ അവസ്ഥയിൽ ഐശ്വര്യവും സമൃദ്ധിയും സമ്പത്തും ഒക്കെ വന്നുചേരും. ചില കാരണങ്ങൾ കൊണ്ട് സാമ്പത്തികതിലെ ദുരവസ്ഥ, കടം പെരുകി വരുന്ന ഒരു അവസ്ഥ, അതോടൊപ്പം തന്നെ വീട്ടിൽ കലഹവും സാമ്പത്തിക ബുദ്ധിമുട്ടുകളും കടക്കെണിയും ബാധ്യതകളും ഒക്കെ വന്നുചേരുന്ന ഒരു അവസ്ഥ.

അങ്ങനെ സംഭവിക്കുന്ന ഒരു അവസ്ഥ സാമ്പത്തികമായി അതിനെ വലിയ രീതിയിൽ തടസ്സങ്ങൾ ഉണ്ടാക്കുന്ന ചില നെഗറ്റീവ് എനർജി കൾ ആ വീട്ടിലുണ്ട് എന്നതിൻറെ സൂചനയാണിത്. അങ്ങനെ വരുന്നപക്ഷം സാമ്പത്തിക രീതി ഉയർത്തുന്ന രീതിയിലുള്ള കാര്യങ്ങൾ വീട്ടിൽ ചെയ്യുമ്പോൾ വലിയ രീതിയിലുള്ള മുന്നേറ്റങ്ങൾ സാമ്പത്തികമായി വരുന്ന വളർച്ച വരുന്ന ഒരു അവസ്ഥ ഉണ്ടാകും. അധിക ചിലവ് വരുന്ന അവസ്ഥ കുറയും. അങ്ങനെ ചില ദിക്കുകൾക്കു ദിശകളും ഒക്കെ വളരെ പ്രത്യേകതയുണ്ട് സാമ്പത്തിക രീതിയുടെ വളർച്ച ഉയർത്തുന്ന കാര്യത്തിൽ ഈ ദിക്കുകൾക്കു വളരെ പ്രാധാന്യമുണ്ട്.

ആ ദിക്കുകളെ വളരെ അധികം പരിപാലിച്ചു പോകുമ്പോൾ അവിടെ ചില കാര്യങ്ങൾ വളരെ ശ്രദ്ധയോടുകൂടി ശ്രദ്ധിച്ച് പരിപാലിച്ചാൽ ആ ഭൂമിയിലുള്ള വസിക്കുന്ന ആളുകളുടെ സാമ്പത്തികസ്ഥിതിയും ഐശ്വര്യവും ഒക്കെ നാൾക്കുനാൾ വർദ്ധിച്ചു വരും. ഇല്ലെങ്കിലോ സാമ്പത്തിക ദുരിതത്തിൽ പെട്ട് കടക്കെണിയിൽപ്പെട്ട് വലിയ രീതിയിൽ കഷ്ടത്തിലാക്കുന്ന ഒരു അവസ്ഥ ഉണ്ടാകും. കുബേര ദിക്ക് എന്ന് പറയുന്ന ഭാഗം വളരെ പരിപാലിച്ചു പോകുന്ന അവസ്ഥ ഉണ്ടെങ്കിൽ അവിടെ സാമ്പത്തികമായി വളരെ ഉയരുന്ന അവസ്ഥ ഉണ്ടാകും. കുബേര ദിക്ക് എന്ന് പറയുന്നത് വടക്ക് ദിശ ആണ്.

വടക്ക് ദിശയെ വളരെയധികം ശ്രദ്ധിച്ച് പരിപാലിച്ചാൽ അവിടെ ധനത്തിന് ഒഴുക്ക് ഉണ്ടാകും എന്നാണ് പറയാറ്. അതിനു വേണ്ടി ചെയ്യേണ്ട ഒരു കാര്യം എന്ന് പറഞ്ഞാൽ… വടക്കുവശത്ത് വെള്ളത്തിൻറെ സാന്നിധ്യം ഉണ്ടാക്കുക. വടക്ക് വശം, വടക്ക് കിഴക്ക് വശം , കിഴക്ക് വശം ഇവിടെ യാണ് ജലത്തിൻറെ സാന്നിധ്യം ഉണ്ടാകാൻ പാടുള്ള സ്ഥലങ്ങൾ. വടക്കുഭാഗത്ത് വെള്ളത്തിൻറെ സാന്നിധ്യം ഉണ്ടെങ്കിൽ അവിടേക്ക് സാമ്പത്തികാഭിവൃദ്ധി കൾ വന്നുചേരും എന്നാണ് പറയാറ്.