ക്യാൻസർ മുൻകൂട്ടി അറിയാൻ ചില ലക്ഷണങ്ങൾ… ശരീരം മുൻകൂട്ടി കാണിച്ചുതരുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കരുത്…

ചില ആളുകളിൽ ഈ പറയുന്ന കാര്യങ്ങൾ കുറേ നാളുകളായി ഉണ്ടെങ്കിൽ അവർ ഉടനെ ഒരു ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. കാരണം എന്തെന്ന് വെച്ചാൽ നമ്മൾ വിചാരിക്കും ഇത് ചെറിയ കാര്യമാണെന്ന് പക്ഷേ അത് കുറെ നാളുകൾ ആയി തുടരുകയാണെങ്കിൽ അവർ പ്രത്യേകം ശ്രദ്ധിക്കണം. ആദ്യത്തെ കാര്യം എന്ന് പറയുന്നത്… രക്ത കുറവാണ്. നമ്മൾ എന്തൊക്കെ കഴിച്ചാലും ഏതൊക്കെ രീതിയിൽ മരുന്നും ഫുഡ് ഒക്കെ കഴിച്ചാലും അന്നേരം കൂടിയാലും പിന്നീട് രക്ത കുറവുണ്ടാവുകയും പിന്നീട് ടെസ്റ്റ് ചെയ്ത് നോക്കുമ്പോൾ രക്തം കുറവായി അനുഭവപ്പെടുകയും എപ്പോഴും അവർക്ക് വിളർച്ചയും ക്ഷീണവും ബുദ്ധിമുട്ടുകളും ആയിരിക്കാം.

അങ്ങനെ ഒരു മാസത്തോളം വെള്ളം കൂടുതൽ രക്തക്കുറവ് ഉള്ള ആളുകൾ. രണ്ടാമത്തെ കാര്യം എന്നു പറയുന്നത്… ശ്വാസംമുട്ടലും ചുമയുടെ എല്ലാം പ്രയാസം മൂലം ചുമയ്ക്കുമ്പോൾ ഈ കഫത്തിനൊപ്പം രക്തം വരുന്നത്. ഇങ്ങനെ കുറേ ദിവസമായി കാണപ്പെടുക ആണെങ്കിൽ ഉടനെ തന്നെ ഡോക്ടറെ കാണേണ്ടതാണ്. അടുത്തത് എന്ന് പറയുന്നത്… ഈ യൂറിനറി ഒബ്സ്ട്രക്ക്ഷൻസ്. 50 60 വയസ്സാകുമ്പോൾ പുരുഷന്മാരിൽ ഏറ്റവും കൂടുതൽ കണ്ടു വരുന്ന ഒരു പ്രശ്നമാണ് ഇത്. ഇടയ്ക്കിടയ്ക്ക് യൂറിൻ പാസ് ചെയ്യണം എന്ന് തോന്നും പക്ഷേ വളരെ ബുദ്ധിമുട്ടി ആയിരിക്കും പോകുന്നത്.

പിന്നെ വരുന്ന കാര്യം ഒത്തിരി നാളുകളായി നമുക്ക് ടോയ്‌ലറ്റിൽ പോകാൻ പറ്റുന്നില്ലെങ്കിൽ അതും ഒരു പ്രശ്നമാണ്. അതുപോലെതന്നെ ഡയേറിയ. ലൂസ് മോഷൻ ആയിട്ട് എപ്പോഴും നമ്മൾ ഭക്ഷണം കഴിച്ചാലും നമുക്ക് എപ്പോഴും ലൂസ് മോഷൻ ആയിട്ട് പോയിക്കൊണ്ടിരിക്കുകയാണ്. അവരും വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ്. പിന്നെ ഉള്ള ഒരു കാര്യം എന്നുപറയുന്നത് സ്കിൻ പാചസ്. നമ്മുടെ സ്കിൻ നിൻറെ ഒരുഭാഗത്ത് ബ്രൗൺ കളർ ലോ വൈറ്റ് കളർ ആയിട്ട് പാച്ചസ് കാണുന്നു. ഒരു മറുക് പോലെ. പിന്നീട് അത് വലുതായി വലുതായി വരുന്ന ഒരു സാഹചര്യം ഉണ്ടാകുന്നു.

പിന്നെ ഉള്ള ഒരു പ്രശ്നമാണ് ആണ് ശബ്ദം കുറഞ്ഞു വരുന്നത്. കൂടുതൽ സ്ട്രെയിൻ ചെയ്തിട്ട് സംസാരിക്കേണ്ടി വരിക എന്ന് പറയുന്നത് നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം ആണ്. പിന്നെ കക്കൂസിൽ പോകുമ്പോൾ മലത്തിലൂടെ ബ്ലഡ് പോവുക. പിന്നീട് ഇതിൽ ഒരുപാട് ബ്ലഡ് വന്ന മലം ബ്ലാക്ക് കളർ ആയി പോവുക. ഇതും വളരെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. ചില ക്യാൻസറുകളിൽ വൈറസ് ക്യാൻസറുണ്ടാക്കും.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.