വളരെ നിസ്സാരമെന്നു തോന്നുന്ന ചെരുപ്പ് വീട്ടിലേക്ക് കൊണ്ടുവരുന്ന ഗുണങ്ങളും ദോഷങ്ങളും… വീട്ടിൽ ചെരുപ്പിൻ്റെ സ്ഥാനം ഈ ഭാഗത്താണെങ്കിൽ സമ്പത്തും ഐശ്വര്യവും കൂടും…

നമ്മൾ താമസിക്കുന്ന വീട് അല്ലെങ്കിൽ പുതിയൊരു വീട് പണിയുക ഇവയൊക്കെ ചെയ്ത ശേഷം നമ്മള് വീട്ടിലേക്ക് ഐശ്വര്യ പൂർവ്വം സന്തോഷപൂർവ്വം പ്രവേശിക്കുന്നു. അതിനുശേഷം നമ്മുടെ ജീവിതം പല രീതിയിൽ ഉയർന്നും താഴ്ന്നും അതിൻറെ ചിട്ട ക്കനുസരിച്ച് പോവാറുണ്ട്. ജീവിതത്തിൽ വിജയവും ഐശ്വര്യവും ഉണ്ടാവുന്നതിന് താമസിക്കുന്ന വീട് വളരെയധികം പ്രാധാന്യം കൽപ്പിക്കുന്ന ഒന്നാണ്. നമ്മുടെ വീട്ടിൽ വളരെ നിസ്സാരമെന്ന് തോന്നുന്ന കാര്യങ്ങൾ വളരെയധികം വിലപ്പെട്ടതായി കാണപ്പെടുന്നുണ്ട്.

നമ്മുടെ വീട്ടിൽ പലരും പലയിടത്തും കാണുന്നത് ആയിട്ട് കാണാറുണ്ട്. ചെരുപ്പിനെ കുറിച്ചാണ് പറയുന്നത്. ചെരുപ്പ് വളരെ നിസ്സാര വസ്തു ആയിട്ട് പലരും കാണുന്നുണ്ട്. പക്ഷേ ചെരുപ്പിൻ്റെ അവസ്ഥ ഈ രീതിയിലാണെങ്കിൽ ഈ സ്ഥാനത്ത് ഒക്കെ ഇരിക്കുകയാണെങ്കിൽ വളരെയധികം മോശമായ അനുഭവങ്ങൾ ഉണ്ടാവാൻ ആ വീടിന് സാധ്യതയുണ്ട്. കാരണം ഒരു വീട്ടിലേക്ക് പ്രവേശിക്കുന്ന മാർഗ്ഗം പ്രധാനവാതിൽ അതിൻറെ മുന്നിൽ ചവിട്ടുപടിയിൽ ആണ് എല്ലാവരും ചെരുപ്പുകൾ സൂക്ഷിക്കുക.

പക്ഷേ പ്രധാനവാതിൽ കടക്കുന്ന സ്ഥലത്ത് ചവിട്ടുപടിയിൽ ചെരുപ്പുകൾ സൂക്ഷിച്ചാൽ അലക്ഷ്യമായി ഇട്ട് വച്ചാലും ആ വീട്ടിലേക്ക് കിടക്കുന്ന ഊർജ്ജം പ്രധാനവാതിൽ വഴിയാണ് കടക്കേണ്ടത്. അതുകൊണ്ട് നമ്മൾ പുറത്ത് ഉപയോഗിച്ച് ചെരുപ്പ് എന്ന് പറയുന്നത് അതിൽ നെഗറ്റീവ് എനർജി പുരണ്ടിരിക്കും. പുറത്തെ മണ്ണു ബാക്കി ഉള്ള അവശിഷ്ടങ്ങളോ ചെരുപ്പിൽ ഉണ്ടായിരിക്കും.

ഇതൊക്കെ പ്രധാന വാതിലിനു നേരെ ചവിട്ടുപടിയിൽ വച്ചിരുന്നാൽ ആ വീട്ടിൽ ഉണ്ടാവുന്ന ഊർജ്ജത്തിൻ്റെ അവസ്ഥ വളരെ മോശമായിരിക്കും. ആ വീട്ടിൽ സമ്പത്ത് ഐശ്വര്യമോ നശിക്കാൻ ഇതു മാത്രം മതി. അതുകൊണ്ട് വളരെ പ്രാധാന്യത്തോടെ കൂടി ചെരുപ്പിനെ അലക്ഷ്യമായി വലിച്ചിടാതെ പ്രധാനവാതിലിനോട്ട് കേറുന്ന സ്ഥലത്തു നിന്നും മാറി ഇടത്തോട്ടോ വലത്തോട്ടോ കുറച്ചു മാറി ഒരു സ്റ്റാൻഡോ മറ്റോ ക്രമീകരിച്ച് അത് അവിടെ സൂക്ഷിക്കേണ്ടതാണ്.