നെഞ്ചിനെ പലഭാഗത്തും ഇടയ്ക്കിടയ്ക്ക് വേദന ഇത് ഒരു മാരകരോഗം ആണോ. നെഞ്ചെരിച്ചിൽ ഒരു അപായസൂചനയോ?

നെഞ്ചെരിച്ചിൽ അഥവ heart burn വളരെ സാധാരണയായി കണ്ടുവരുന്ന ഒരു പ്രശ്നമാണ്. പല ആൾക്കാരും പല രീതിയിലാണ് അത് പറയുക. ഗ്യാസ് പ്രോബ്ലം ഗ്യാസ് ട്രബിൾ പുളിച്ചു തേട്ടൽ വയറ് കാളൽ ഏമ്പക്കം വരുക അങ്ങിനെയുള്ള പല പ്രശ്നങ്ങളും ആയിട്ടാണ് അത് പ്രത്യക്ഷപ്പെടുക. ഇത് വളരെ സാധാരണമായിട്ടുള്ള ഒരു പ്രോബ്ലം ആണ്. ഇതിനെപ്പറ്റി യിട്ടാണ് നമ്മൾ ഇന്ന് സംസാരിക്കാൻ പോകുന്നത്. ഞാൻ ഡോക്ടർ പ്രദീപ് കുമാർ. അപ്പോൾ എന്താണ് നെഞ്ചെരിച്ചിൽ എന്ന് നോക്കാം.

സാധാരണയായി നെഞ്ചിനെ നടക്ക് അല്ലെങ്കിൽ വയറിൻറെ മുകൾഭാഗത്ത് ആയിട്ട് ഒരു എരിച്ചിൽ അതായത് ബേർണിങ് സെൻസേഷൻ അതിനെയാണ് നമ്മൾ നെഞ്ചിരിച്ചിൽ എന്ന് പറയുന്നത്. എങ്ങനെയാണ് ഇത് ഉണ്ടാകുന്നത് എന്ന് നോക്കാം. സാധാരണ ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ നമ്മുടെ വായിൽനിന്നും തൊണ്ടയിലേക്ക് അതായത് അന്നനാളത്തിലേക്ക് അവിടുന്ന് ആമാശയത്തിലേക്ക് പോവുകയാണ് ചെയ്യുക.

സാധാരണ ഇത് ഒരു ഡയറക്ഷൻ മാത്രമേ പോവുകയുള്ളൂ. അന്നനാളത്തിൽ നിന്നും ആമാശയത്തിലേക്ക് മാത്രമേ പോവുകയുള്ളൂ തിരിച്ച് ആമാശയത്തിൽ നിന്ന് അന്നനാളത്തിലേക്ക് വരാറില്ല . ചില ആളുകൾക്ക് അമ്ളത കൂടി ആമാശയത്തിൽ നിന്നും അന്നനാളത്തിലേക്ക് തിരിച്ചു വരുന്നതാണ് നമ്മൾ റിഫ്ലക്സ് എന്ന് പറയുന്നത്. അപ്പോൾ ഇങ്ങനെ ഉണ്ടാവുമ്പോൾ നമ്മുടെ നാളത്തെ താഴെയുള്ള ഒരു പ്രൊട്ടക്റ്റിംഗ് കോട്ടിംഗ് ഉണ്ടാവും. ഇതിൽ വിള്ളലുകൾ ഉണ്ടാവുകയും ചെറുതായിട്ട് മുറിവുകൾ ഉണ്ടാകും അത് ക്രമേണ കൂടി വരികയും ചെയ്യും . ഇതിനെയാണ് നമ്മൾ ഗ്യാസ്ട്രബിൾ എന്ന് പറയുന്നത്. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Comments are closed.