തീ പിടിച്ചതിറിയാതെ ബൈക്കില്‍ പാഞ്ഞ് ദമ്പതികള്‍ പിന്നാലെ പറന്ന് രക്ഷകരായി പൊലീസ് വിഡിയോ

തീ പടർന്നുകൊണ്ടിരിക്കുന്ന ബൈക്കിൽ അതറിയാതെ യാത്ര ചെയ്യുന്ന ദമ്പതികൾ. ഇവരെ രക്ഷിക്കാൻ പിന്നാെല പായുന്ന പൊലീസ് ഉദ്യോഗസ്ഥർ. സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്ന വിഡിയോയിലെ ദൃശ്യങ്ങൾ ഭീതിയുണ്ടാക്കുന്നതാണ്. ഉത്തർപ്രദേശിലെ ആഗ്ര എക്സ്‌പ്രസ് വേയിൽ നടന്ന അപകടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്.

ബൈക്കിന്റെ സൈഡിൽ സൂക്ഷിച്ചിരുന്ന ബാഗ് സൈലൻസറിൽ മുട്ടിയാണ് തീപിടിച്ചത്. തീ ആളിപ്പടർന്നിടും ബൈക്കിലുണ്ടായിരുന്നവർ ഇക്കാര്യം അറിഞ്ഞില്ല. ബൈക്ക് മുന്നോട്ടുന്നതിന് അനുസരിച്ച് തീ ബൈക്കിലേക്ക് പടർന്നുകൊണ്ടിരുന്നു. റോഡിന്റെ നിന്നിരുന്ന പൊലീസ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം ശ്രദ്ധിക്കുന്നത്. പിന്നീട് ഇവർ വാഹനത്തിൽ പിന്തുടർന്ന് ബൈക്ക് യാത്രക്കാരെ രക്ഷിക്കുകയായിരുന്നു. തീ അധികം ആളിപടരുന്നതിന് മുൻപേ ബൈക്ക് നിർത്താൻ സാധിച്ചതിനാൽ വലിയ അപകടമൊഴിവായി.

വിഡിയോ കാണാം.

Leave a Reply

Your email address will not be published. Required fields are marked *