ഭവ്യയുടെ മുഖത്തെ പുഞ്ചിരി കണ്ടാൽ തോന്നും ഹണിമൂൺ ട്രിപ്പ്‌ പോകുകയാണ് എന്ന് എന്നാൽ അല്ല അവർ ഹോസ്പിറ്റലിൽ ഉള്ള യാത്രയിലാണ്- യുവാവിന്റെ കുറിപ്പ്

കാന്‍സറിനെ തോല്‍പ്പിച്ച്‌ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ ഒരുങ്ങി സച്ചിനും ഭവ്യയും. തന്റെ പ്രണയിനിയെ കാന്‍സറിന് വിട്ടു കൊടുക്കാതെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയ സച്ചിന്‍ ചെറുപ്പകാര്‍ക്കും പ്രണയിക്കുന്നവര്‍ക്കും ഒരു റോള്‍ മോഡല്‍ തന്നെയാണ്.

ലാൽസൺ പുള്ളുവിന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ

ഇത് സച്ചിനും, ഭവ്യയും രണ്ട് പേരും നക്ഷത്രങ്ങൾ ആണ്. ഭവ്യയുടെ മുഖത്തെ പുഞ്ചിരി കണ്ടാൽ തോന്നും ഹണിമൂൺ ട്രിപ്പ്‌ പോകുകയാണ് എന്ന് എന്നാൽ അല്ല അവർ ഹോസ്പിറ്റലിൽ ഉള്ള യാത്രയിലാണ് ഇന്ന് ഭവ്യയുടെ പതിനാലാമത്തെ കീമോ ആണ്. ഭവ്യയുടെ ഈ ഊർജ്ജത്തിന്റെയും, പ്രസരിപ്പിന്റെയും കാരണം സച്ചിൻ ആണ് ഭവ്യയുടെ എല്ലാം എല്ലാം ആയ സച്ചിൻ….. ഭവ്യയെ സച്ചിൻ സ്നേഹിച്ചു തുടങ്ങിയ കാലത്താണ് ഭവ്യക് കാൻസർ രോഗമാണ് എന്ന് തിരിച്ചറിയുന്നത് എന്നാൽ സച്ചിൻ പിന്മാറാൻ തയ്യാറല്ലായിരുന്നു.. സച്ചിന്റെ വീട്ടുകാരും, ഭവ്യയുടെ വീട്ടുകാരും, നാട്ടുകാരും, കൂട്ടുകാരും എതിർത്തു എന്നാൽ അവരുടെ സ്നേഹം സത്യമായിരുന്നു. ഈ ലോകത്തെ മുഴുവൻ എതിർപ്പുകളെയും അവഗണിച്ചു കൊണ്ടു സച്ചിൻ ഭവ്യയെ വിവാഹം കഴിച്ചു…

ഇന്നും ശക്തമായ എതിർപ്പാണ് ഇവർക്ക് നേരിട്ട് കൊണ്ടിരിക്കുന്നത് എന്നാൽ സച്ചിൻ ഭവ്യയെ പൊന്നു പോലെ നോക്കുകയാണ്, സ്നേഹിക്കുകയാണ് അതിജീവനത്തിന്റെ പാതയിലേക്ക് നയിക്കുകയാണ്. ചെറിയ ചെറിയ പ്രശ്നങ്ങളിൽ ഡൈവോഴ്സ് ചെയ്യപ്പെടുന്ന ദാമ്പത്യം ഉള്ള ഈ കാലഘട്ടത്തിൽ നമ്മൾ മനസിലാക്കണം ഈ സ്നേഹത്തിന്റെ ആഴം. സച്ചിൻ സ്നേഹത്തോടെ പറയട്ടെ നീയാണ് യഥാർത്ഥ ഹീറോ, സ്നേഹത്തിന്റെ ഒരു പൂക്കാലം ആണ് നീ ഭവ്യക് നൽകുന്നത് കാണട്ടെ ഈ സമൂഹം ഈ സ്നേഹം കണ്ണ് തുറന്നു കാണട്ടെ..

കാരണം നിങ്ങളുടെ സ്നേഹം പ്രകാശമാണ്, പ്രദീക്ഷയാണ് സ്നേഹം മുരടിച്ചുപോയ ഈ കാലഘട്ടത്തിൽ, തുണി മാറുന്ന പോലെ ഭാര്യ ഭർത്താക്കന്മാർ ഡൈവോഴ്സ് ചെയ്തു വേറെ കല്യാണം കഴിക്കുന്ന ഈ കാലഘട്ടത്തിൽ നിങ്ങൾ നൽകുന്ന സന്ദേശം സ്നേഹത്തിന്റെയാണ്…… ഈ രോഗാവസ്ഥയിലും എന്നെ സന്ദർശിക്കാൻ കാണിച്ച മനസിന്‌ ഒരു വലിയ നന്ദി ഒപ്പം ആശംസകളും പൂർണ ആരോഗ്യവതിയായി ഭവ്യ തിരിച്ചു വരും കാരണം സച്ചിൻ എന്നാ സ്നേഹം നിന്റെ കൂടെ ഉണ്ട് നെഞ്ചിലെ തുടിപ്പായി, കണ്ണിലെ കൃഷ്ണമണിയായി ഭവ്യയെ കൊണ്ട് നടക്കുന്ന പ്രിയപ്പെട്ട സച്ചിൻ ഒരിക്കൽ കൂടി പറയട്ടെ നീയാണ് ഹീറോ…
സ്നേഹം മാത്രം

ഇത് സച്ചിനും, ഭവ്യയും രണ്ട് പേരും നക്ഷത്രങ്ങൾ ആണ്. ഭവ്യയുടെ മുഖത്തെ പുഞ്ചിരി കണ്ടാൽ തോന്നും ഹണിമൂൺ ട്രിപ്പ്‌ പോകുകയാണ്…

Posted by Lalson Pullu on Wednesday, March 13, 2019

Leave a Reply

Your email address will not be published. Required fields are marked *